In a gentle way, you can shake the world...

Spoken English!!!

മലയാളം എന്ന ഭാഷ എന്‍റെ രക്തത്തില്‍ അലിഞ്ഞു പോയോ എന്നൊരു സംശയം?? ആ സംശയം വെറുതെ അല്ല എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.
പക്ഷെ മലയാളത്തിന്‍റെ മേന്മ മനസ്സിലാക്കാന്‍ എനിക്ക് കുറച്ചു ദൂരം സഞ്ചരിക്കേണ്ടി  വന്നു. ഏകദേശം ഒരു ഒന്നര കിലോമീറ്റര്‍. എന്നിട്ട് കാശ് മുടക്കി ഒരു സ്പോകെണ്ണ്‍  ഇംഗ്ലീഷ് ക്ലാസിനും ചേരേണ്ടി വന്നു.
ഞങ്ങടെ നാട്ടില്‍ ആദ്യമായി സ്പോകെന്‍ ഇംഗ്ലീഷ് പരിപാടി എത്തിയ കാലം. സംഗതി സിമ്പിള്‍ ആണെന്ന് കരുതി ഒരുപാട് പേര്‍ ചേരാനായി എത്തി. അപ്പുറത്തെ നാട്ടില്‍ നിന്നും ഇപ്പുറത്തെ നാട്ടില്‍ നിന്നും ആളുകള്‍ എതികൊണ്ടിരുന്നു. ഇംഗ്ലീഷ് പഠിക്കാന്‍. ആളുകള്‍ കൂടിയതിനു ശേഷം ഇംഗ്ലീഷ് കാര്‍ക്ക് വീട്ടില്‍ പോവാന്‍ പറ്റാത്ത അവസ്ഥ ആയി. കുളിയും നനവും ഇല്ലാതെ അവര്‍ ഇംഗ്ലീഷ് പഠിപിച്ചു കൊണ്ടിരിന്നു. ക്ലാസുകള്‍ പെരുകി. ഓരോ ക്ലാസ്സ്‌ വിടുമ്പോഴും നാട്ടിന്‍പുറം ഒരു ഉത്സവപറമ്പായി മാറാന്‍ തുടങ്ങി. ഓരോ ദിവസവും പത്തു ഇരുനൂറു ഇംഗ്ലീഷ് വാക്കുകള്‍ ഇങ്ങു എറിഞ്ഞു തരും. അതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു നടക്കണം. അതായിരുന്നു ഉത്തരവ്.
സ്പോകെന്‍ ഇംഗ്ലീഷ്. ആദ്യത്തെ ദിവസം വളരെ എളുപ്പം ആയിരുന്നു. എന്ത് പറഞ്ഞാലും ഇംഗ്ലീഷ് മാത്രം പറഞ്ഞു ഞാന്‍ ഒരു സംഭവം തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിച്ചു. എന്ത് കൊണ്ട് സായിപ്പിന്‍റെ നാട്ടില്‍ ജനിച്ചില്ല എന്ന് വരെ തോന്നി പോയി ഇടക്ക്.
ദിസ്‌, വാസ്, ദാറ്റ്‌ എന്നിങ്ങനെ ഒരു ലോഡ് വാക്കുകള്‍ ഇങ്ങനെ നീണ്ട പരവതാനി വിരിച്ചത് പോലെ കിടക്കുകയല്ലേ. ആയ കാലത്ത് പത്താം ക്ലാസ്സ്‌ വരെ എങ്ങനെ ഒക്കെയോ പഠിച്ചു ഒപ്പിച്ചത് കൊണ്ട് അത്യാവശ്യം പൊടിക്കൈകള്‍ ഞാന്‍ സ്വരൂപിച്ചു വെച്ചിരിന്നു.
മുപ്പതു ദിവസം ആയിരുന്നു അവര്‍ തന്ന സമയം. അതിന്‍റെ ഇടയില്‍ എന്നെ കൊണ്ട് മണി മണി പോലെ ഇംഗ്ലീഷ് സംസരിപ്പിക്കും പോലും. എന്നാ പിന്നെ അതൊന്നു കാണണമല്ലോ എന്ന് ഞാനും.
അവടെ ചെന്ന് കേറിയപ്പോള്‍ പണ്ട് പള്ളികൂടത്തില്‍ പോയ ഒരു അവസ്ഥ. എന്നെ പോലെ ഒരു പറ്റം ഹധഭാഗ്യര്‍ നേരത്തെ എത്തി സ്ഥലം പിടിച്ചിട്ടുണ്ടായിരുന്നു. അന്നും ഇന്നും നമ്മക്ക് നമ്മടെ ലാസ്റ്റ് ബെഞ്ച്‌. വേഗം ഓടി കേറി ഞാന്‍ ഒരു സീറ്റ്‌ ഒപ്പിച്ചു.
ഒന്ന് വെറുതെ വലത്തോട്ട് തിരിഞ്ഞു നോകിയപ്പോ, ദോണ്ടേ രണ്ടെണ്ണം പുസ്തകവും പേനയും ഒക്കെ വെച്ച് റെഡി ആയി ഇരിക്കുന്നു. അപ്പഴാണ് ആ കാര്യം ഞാനും ഓര്‍ത്തത്‌. പുസ്തകവും പേനയും. ഇനിയിപ്പോ ഏതായാലും വാങ്ങാന്‍ സമയമില്ല. ഒന്നാം ദിവസം ഏതായാലും ഇങ്ങനെ അങ്ങ് പോട്ടെ എന്ന് ഞാനും. പിന്നെ അത്ര അത്യാവശ്യം വരുന്നെങ്കില്‍ ലെവന്മാരുടെ ഓരോ നടു പേജ് ചോദിക്കാമല്ലോ. എന്നാലും പേന. അതിനു ഇനി ഞാന്‍ എവിടെ പോവും. "മൈ ഗോഡ് " എന്ന് പറഞ്ഞു ഞാന്‍ ആ ചിന്ത അങ്ങ് നിര്‍ത്തി.
ഞാന്‍ മെല്ലെ മറ്റു ഇംഗ്ലീഷ് അറിയാത്ത കുട്ടികളെ ശ്രദ്ദിക്കാന്‍ തുടങ്ങി. മൊത്തം ഒരു ഇരുപതു ഇരുപതന്ജ് കുട്ടികള്‍ വരും. പല ജാതി പല മതത്തിലുള്ള ഒരു പറ്റം കുട്ടികള്‍. ഇംഗ്ലീഷ് മാജിക്‌ പഠിക്കാന്‍ എവിടുന്നൊക്കെയോ എത്തിയിരിക്കുന്നു. ആശ്ചര്യം തന്നെ അല്ലാതെ എന്ത് പറയാന്‍. കുട്ടികളില്‍ ചില പടു കിഴവന്മാര്‍ വരെ ഉണ്ട്. ഉസ്കൂളിലെ ആ പഴയ തോട്ടിതരങ്ങള്‍ ഒന്നും ഇല്ലാതെ വളരെ അനുസരണയോടെ ശബ്ദം ഒന്നും ഉണ്ടാകാതെ അഗാതതയിലേക്ക് കൈ നീട്ടി ഇരിക്കുന്നു. അപ്പോഴാണ് ഞാന്‍ മറ്റൊരു മൂലയില്‍ ഇരിക്കുന്ന ബ്യൂടിഫുള്‍ പീപിള്‍സ് നെ കാണുന്നത്. കൊള്ളാം മൊത്തം മെയ്ക് അപ്പ്‌ ആണെങ്കിലും ഇടയ്ക്കിടയ്ക്ക് കണ്ണിനു ഒരു സുഖം. അങ്ങനെ ആറാം ക്ലാസിനു ശേഷം ആദ്യമായി ഞാന്‍ വിശദമായി ഒന്ന് പുഞ്ചിരിച്ചു. പക്ഷെ ആ പുഞ്ചിരി എന്റെ അടുത്ത് ഇരിക്കുന്ന ആ ഇംഗ്ലീഷ് പടിത്തകാരന്‍ കണ്ടു. പെട്ടെന്ന് അവന്‍ മുഖം മാറ്റി നോട്ടം പുസ്തകത്തിലേക്ക് ഉറപ്പിച്ചു. ഞാന്‍ മൂന്നാമനെ ഒന്ന് ശ്രദ്ദിച്ചു. വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കുന്നു പാവം. പക്ഷെ അദ്ദേഹത്തിന്റെ വിദൂരത എനിക്കും കൂടെ അവകാശപെട്ടതയിരുന്നു. പെട്ടെന്ന് എന്റെ ആറാം ക്ലാസിനു ശേഷം ഉണ്ടായ ആ ചിരി അങ്ങ് മാഞ്ഞു. പാവം കുട്ടികളെ നോക്കി പീടിപ്പിക്കുന്നോടാ എന്ന് പറഞ്ഞു ചാടി ഒരെണ്ണം പൊട്ടിക്കാന്‍ തോന്നി. പക്ഷെ ഈ പ്രാവ്ശ്യതേക്ക് അങ്ങ് ക്ഷമിക്കാം എന്ന് വിചാരിച്ചു. ആ ആക്സിടെണ്ട് കഴിഞ്ഞു തിരിഞ്ഞപ്പോ മറ്റേ മൂപ്പര്‍ ഇപ്പോളും ആ പുതിയ പുസ്തകത്തില്‍ നോക്കി ഇരിപ്പ് തന്നെ. പെട്ടെന്ന് നിശബ്ദധയുടെ മാസ്മരികത എല്ലാം കാറ്റില്‍ പറത്തി ഞാന്‍ അവനോടു ചോദിച്ചു, "ആര്‍ യു കൌണ്ടിംഗ് മാര്‍ജിന്‍സ് ??"
ഭാഗ്യം അവന്‍ മലയാളത്തിലാ മറുപടി തന്നത്, " ഗൌണ്ടി യോ ? അതെന്തൂട്ടാ സാധനം?"
ആ ഒരൊറ്റ ഡയലോഗില്‍ ഞാന്‍ അവന്റെ ഹിസ്ടറിയും ജ്യോഗ്രഫിയും മനസ്സിലാക്കി..
ഹും, ഞാന്‍ തന്നെ കിടിലം.
" ഇറ്റ്‌ ഈസ്‌ ദി ലൈന്‍ ഇന്‍ ദി ബുക്ക്‌." എന്നിട്ട് ഞാന്‍ അവന്‍റെ പുസ്തകം എടുത്തു.
" ലുക്ക്‌ ഹിയര്‍, വണ്ണ്‍.. ടൂ.. ത്രീ.. ഫോര്‍... ലൈന്‍സ്! കൌണ്ടിംഗ്.. ഓക്കേ?"
എന്നിട്ട് ഒരു ഫ്രാഡ് ചിരിയും കൂടെ ഫിറ്റ്‌ ചെയ്തു. അവന്‍ മാത്രമല്ല കൂട്ടത്തില്‍ ഒരു മൂന്ന് നാല് പേരും കൂടെ അങ്ങ് ഞെട്ടി.
ബാക്ക് ബെഞ്ചില്‍ ഒരു ഭീകരന്‍. എല്ലാരുടെയും ശ്രദ്ധ എന്‍റെ മേലെ ആയി.
അവിടുന്നങ്ങോട്ട് പോടീ പൂരമായിരുന്നു. ഞാന്‍ സ്വയം എന്നെ അങ്ങ് അവര്‍ക്ക് പരിജയപ്പെടുത്തി.
"ഐ ആം ഉസ്മാന്‍ ‍. യു എസ് എം എ എന്‍ . വാട്ട്‌ ഈസ്‌ യുവര്‍ നെയിം ?" 
എന്‍റെ ബെഞ്ചും മുന്നിലത്തെതും കൂട്ടി ഒറ്റ അടിക്കു രണ്ടു ബെഞ്ചുകള്‍ ആകെ ഞെട്ടി തരിച്ചു.
മടിച്ചു മടിച്ചു ഫ്രണ്ട് സീറ്റുകാര്‍ ആ ഭീകരനെ പരിചയപെട്ടു. അപ്പോഴും എന്‍റെ ബെഞ്ചുകാര്‍ ആകപാടെ സ്തംഭിച്ചു നില്കുകയായിരുന്നു.
സ്തംഭനം മാറ്റി കൊണ്ട് ഞാന്‍ അവരോടു പേര് ചോദിച്ചു.
മാര്‍ജിന്‍ കാരന്‍ അപ്പാടെ ചാടി പിടിച്ചു ഒരു ഷേക്ക്‌ ഹാന്‍ഡ്‌ തന്നു.
എന്നിട്ട് "ഞാന്‍ അലി.."
ഞാന്‍ ഗുഡ് എന്ന് ഒരു ഗംഭീര ഉത്തരവും കൊടുത്തു അവനു.
അപ്പഴേക്കും മറ്റവനും തന്നു ഒരു ഷേക്ക്‌ ഹാന്‍ഡ്‌. എന്നിട്ട് എന്നെ നോക്കിയിട്ട് ഷിജു എന്ന് പറഞ്ഞു.
കൊള്ളാം നല്ല പേര്. കയ്യിലിരിപ്പിന് പറ്റിയ പേരും കൊടുത്തു ഇംഗ്ലീഷ് പഠിക്കാന്‍ വിട്ടിരിക്കുന്നു. അവന്‍റെ വാപ്പയുടെ പോസ്റ്റര്‍ ഞാന്‍ മനസ്സില്‍ ഒന്ന് കാണാന്‍ ശ്രമിച്ചു. അപ്പോഴേക്കും ഞങ്ങള്‍ടെ ഇംഗ്ലീഷ് ഗുരു അങ്ങോട്ടേക്ക് കടന്നു വന്നു.
വന്ന പാടെ ഒരു ഗുഡ് മോര്‍ണിംഗ് മാത്രം ഓര്‍മയുണ്ട്. പിന്നീടങ്ങോട്ട് ഇംഗ്ലീഷ് ന്യൂസ്‌ വായിക്കുന്നത് പോലെ അങ്ങനെ ഒരു പോക്കായിരുന്നു മൂപ്പര്‍.
ഓരോ സെക്കന്റ്‌ ഇടവിട്ട് എല്ലാരും ഞെട്ടി തരിച്ചു കൊണ്ടിരുന്നു.
അലി അപ്പോഴേക്കും അതൊക്കെ കോപ്പി അടിച്ചു തുടങ്ങിയിരുന്നു. അവനു ആവാം. പുസ്തകവും പേനയും സ്വന്തമായി ഉണ്ട് അവനു.
ഷിജു ഇതൊന്നും അറിയാതെ കോഴികൂട്ടില്‍ ചൂണ്ട ഇട്ടു അങ്ങനെ ഇരിപ്പാണ്.
പെട്ടെന്ന് ഗുരുനാഥന്‍  ന്യൂസ്‌ വായന അങ്ങ് അവസാനിപിച്ചു.
എന്നിട്ട് ഓരോരുത്തരുടെയും പേരുകള്‍ ചോദിക്കാന്‍ തുടങ്ങി.
ആ മഹാന്‍ അങ്ങനെ പേരുകള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു. പെട്ടെന്ന് ഷിജു ചാടി പുസ്തകം എടുത്തു എന്തൊക്കെയോ കുത്തി കുറിച്ചു. അത് കണ്ടപ്പോ മറ്റേ മൂപ്പര്‍ക്ക് എന്തോ പോലെ ആയി. പുസ്തകം അവന്‍റെ കൈയിലും ഉണ്ടല്ലോ. മൂപ്പര്‍ക്ക് എഴുതണം എന്നുണ്ട് പക്ഷെ എന്തെഴുതും എന്ന് അറിയില്ല ആ ഒരു ഒറ്റ പ്രശ്നമേ ഉള്ളു. മെല്ലെ മെല്ലെ ഗുരുനാഥന്‍ ഞങ്ങള്‍ടെ അടുത്തേക്ക് എത്തി കൊണ്ടിരുന്നു. വന്ന പാടെ, യുവര്‍ ഗുഡ് നെയിം പ്ലീസെ എന്ന് എന്നോട്...
ഞാന്‍ കുറച്ചു ഉച്ചത്തില്‍ തന്നെ ഉത്തരം കൊടുത്തു. "മൈ ഗുഡ് നെയിം ഈസ്‌ ഉസ്മാന്‍... " ആന്‍ഡ്‌ യു ??
ഗുരുനാഥന്‍ ഞെട്ടി. ഇങ്ങനെ ഒരുത്തന്‍ ആദ്യമായിട്ട് തന്നെ. കൊള്ളാം. ഇവനെ സായിപ്പാക്കിയിട്ടു ബാക്കി കാര്യം എന്ന അര്‍ത്ഥത്തില്‍ ഗുരുനാഥന്‍ ഒന്ന് ചിരിച്ചു.

- To Be Continued ( എഴുതി എഴുതി ബോര്‍ അടിച്ചു... ഞാന്‍ പോയി ഒരു മുട്ട പപ്പ്സും ലൈമും അടിച്ചു വരാം...)
[മുട്ട പപ്പ്സിനു ശേഷം എന്ത് സംഭവിച്ചു എന്ന് അറിയാന്‍... വീണ്ടും വരിക...]




5 comments:

UDP said...

sadanam kiddu nee mutta pupse thinnu begham vanne baaki kkooooooooodi ezhuthe ennitte parayam baaaki...........magha

Ramis said...

വളരെ നന്നായിട്ടുണ്ട് ഇനിയും ഇത് പോലെ നല്ല കഥകള്‍ ഉണ്ടങ്കില്‍ ദയവു ചെയ്തു പോസ്റ്റ്‌ ചെയ്യണം . ഗംഭീരം തന്നെ ഗംഭീരം.

Vishnu Sankaran said...

:D ...baakki evde?

Unknown said...

Coming Soooooonnn.....

Lijo George said...

Liked it.

Post a Comment